You are Here : Home / News Plus

പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Sunday, March 15, 2015 05:31 hrs UTC

തിരുവനന്തപുരം: നിയമസഭയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ് ചര്‍ച്ചക്ക് തയാറാകുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിതാ എം.എല്‍.എമാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ട്. പരിധിവിട്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കാനാവില്ല. സോഷ്യല്‍ മീഡിയയില്‍ സഭാംഗങ്ങളെ അവഹേളിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ലെന്ന് മുഖ്യമന്ത്രി നേരത്തെ കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ പത്രകുറിപ്പ് വിശദമായി പരിശോധിക്കാത്തത് കൊണ്ടാണ് അവ്യക്തത നിലനില്‍ക്കുന്നതെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ബജറ്റ് പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.