You are Here : Home / News Plus

സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്തത് ക്രിമിനല്‍ കുറ്റമെന്ന് എന്‍. ശക്തന്‍

Text Size  

Story Dated: Sunday, March 15, 2015 05:43 hrs UTC

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. ഡയസ് തകര്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാരെ സീറ്റില്‍ പോയി ആക്രമിക്കുകയായിരുന്നു. ഭരണപക്ഷ എം.എല്‍.എമാരുടെ പ്രതികരണം സ്വഭാവികം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡ് ചീഫ് മാര്‍ഷലിന്‍െറ വീടിന് നേരെയുള്ള കല്ലേറ് വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്‍െറ തുടര്‍ച്ചയാണ്. സഭയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും എന്‍. ശക്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.