യു.എസ്സിലെ ടെക്സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം. നോര്‍ത്ത് ടെക്സാസിലെ ലേക്ക് ഹൈലാന്‍ഡ്സിലുള്ള ഹിന്ദുമന്ദിറാണ് അക്രമികള്‍ ലക്ഷ്യംവെച്ചത്. എല്‍സാല്‍വദോറില്‍ നിന്നുള്ള അധോലോകസംഘമായ മാരാ സാല്വാട്രൂച്ചയുടെ ചിഹ്നം ക്ഷേത്രത്തിന്റെ വാതിലില്‍ പതിച്ചിരുന്നു. ക്ഷേത്രത്തിന്റെ പ്രധാനകവാടവും പുറകിലെ ഷെഡ്ഢും ആക്രമണത്തില്‍ തകര്‍ന്നു. ഡാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments