രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനോട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് എം.പി വിരേന്ദ്രകുമാര്‍. വി.എസിനോട് സംസാരിച്ചിട്ട് തന്നെ ഏറെനാളായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സംഘപരിവാറിന്‍െറ വെല്ലുവിളി നേരിടുന്നതിനായി എല്‍.ഡി.എഫുമായി വേദി പങ്കിടുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റുള്ള മുന്നണികളുമായി ചര്‍ച്ച നടന്നിട്ടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആര്.എസ്.പിയുമായും ജെ.ഡി.യുവുമായും ചര്‍ച്ച നടത്തിയതിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments