രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്.എസ്.പി എന്നിവരുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സഹായം തേടിയതായി സി.പി.ഐ നേതാവ് സി.ദിവാകരന്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ എല്‍.ഡി.എഫിന് അനുകൂലമായ തീരുമാനം ഉണ്ടാകുമായിരുന്നുവെന്നും ദിവാകരന് തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ യു.ഡി.എഫിനാണ് വോട്ട് ചെയ്തെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. യു.ഡി.എഫിനുള്ള തന്റെ അവസാന വോട്ടായിരിക്കാം ഇത്. ബജറ്റ് വിറ്റ ആളുള്ള മുന്നണിക്ക് വേണ്ടി വോട്ട് ചെയ്തത് ധാര്‍മികതയാണോയെന്ന് മനസാക്ഷിയോട് ചോദിക്കണമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
Comments