മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതിന്റെ ഭാഗമായി അണക്കെട്ടിന് സമീപം കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസംരക്ഷണ സേനയെ ഏല്‍പ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിന് കോടതിയില്‍ മറുപടി നല്‍കുകയായിരുന്നു കേരളം. ഇപ്പോള്‍ സുരക്ഷ ചുമതല കേരളത്തിനാണ്. അത് അപര്യാപ്തമാണെന്ന് കാണിച്ചാണ് തമിഴ്നാട് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസേനയെ നിയോഗിക്കേണ്ട സാഹചര്യമില്ലെന്നാണ് കേരളം അറിയിച്ചത്. വിശദവാദം ജൂലായ് അവസാന വാരം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഉന്നതാധികാരസമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കേരളം അറിയിച്ചിട്ടുണ്ട്. അവര്‍ നിര്‍ദേശിക്കുന്നവരെ അകത്തേയ്ക്കു കയറ്റി വിടുമെന്നും വ്യക്തമാക്കി.
Comments