രാജ്യസഭ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് യുഡിഎഫിന് തന്നെയെന്ന് മുന്‍ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ വോട്ട് ചെയ്യുമോ എന്ന പേടി യുഡിഎഫിനുണ്ട്. പേടിക്കണ്ട. യു.ഡി.എഫിന്റെ വോട്ട് നേടി എംഎല്‍എ ആയ താന്‍ മുന്നണിയെ ചതിക്കില്ല. അത് അധാര്‍മികതയാണെന്നും ജോര്‍ജ് പറഞ്ഞു.ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പി.സി. ജോര്‍ജിനോട് യുഡിഎഫിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി.വി. അബ്ദുള്‍ വഹാബിനു വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments