സോണിയാ ഗാന്ധിയുടെ നിറത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് ലോക്സഭയില്‍ മാപ്പുപറഞ്ഞു. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് മന്ത്രി മാപ്പുപറഞ്ഞത്.സോണിയാ ഗാന്ധിയുടെ തൊലി വെളുത്തതായതിനാലാണ് അവരെ കോണ്‍ഗ്രസ് നേതാവാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. സോണിയാ ഗാന്ധിക്ക് പകരം രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് ജീവിത സഖിയാക്കിരുന്നതെങ്കില് അവരെ കോണ്‍ഗ്രസ് നേതാവായി പരിഗണിക്കുമോ എന്നും ചോദിച്ചു.
Comments