യു.ഡി.എഫിനുള്ളിലെ അവഗണനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ജനതാദള്‍ (യു) പാര്‍ട്ടി. മെയ് 19-ന് ആരംഭിക്കുന്ന യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി കഴിഞ്ഞു. കോഴിക്കോട് ജാഥ താന്‍ ഉദ്ഘാടനം ചെയ്യില്ലെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.
സംസ്ഥാനത്തെ നാലു മേഖലകളിലായിട്ടാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജാഥകള്‍ മെയ് 19 മുതല്‍ 25 വരെ നടക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ജാഥയാണ് കോഴിക്കോട്ട് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം പിന്മാറുന്നത്.
നാലു മേഖലകളിലെയും ക്യാപ്റ്റന്മാരില് ആര്.എസ്.പിക്ക് പോലും സ്ഥാനം ലഭിച്ചു. എന്നാല്‍ ജനതാദള്‍ (യു) വിന് വടക്കന്‍ മേഖലയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതും കടുത്ത അവഗണനയാണെന്ന് ജെ.ഡി.യു പരാതിപ്പെടുന്നു.
Comments