ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിനെതിരെ രൂക്ഷവിമര്‍ശവുമായി എ.എ.പി സ്ഥാപക നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ് രംഗത്ത്. കെജ് രിവാള്‍ ഹിറ്റ്ലറെ പോലെ പെരുമാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെജ് രിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റി. എന്തുകൊണ്ടാണ് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും ശാന്തിഭൂഷണ്‍ ചോദിച്ചു.
എ.എ.പി ഇപ്പോള്‍ ഖാപ് പഞ്ചായത്ത് പോലെയായെന്ന് പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു. ഒരു ഏകാധിപതിയും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് ഒരു പ്രസ്ഥാനത്തിന്‍െറ എല്ലാ സ്വപ്നങ്ങളും ഛിന്നഭിന്നമാക്കി. ഞങ്ങളെ പുറത്താക്കിയതോടെ നാടകം അവസാനിച്ചിരിക്കുകയാണ്. ഏറെ ദുഃഖമുണ്ട്. എന്നാല്‍ വ്യക്തിപരമായ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
Comments