കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഏത് നിര്‍ദേശവും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
Text Size
Story Dated: Thursday, April 23, 2015 03:14 hrs UTC
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഏത് നിര്‍ദേശവും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ അറിയിച്ചു. എ.എ.പി റാലിക്കിടെ രാജാസ്ഥാനിലെ ദൗസ ഗ്രാമത്തില്‍ നിന്നുള്ള കര്ഷകന് ഗജേന്ദ്രസിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചിരുന്ന് കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ പരിഹാരം കാണേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കര്‍ഷകന്‍െറ ജീവിതത്തേക്കാളും വലുതായി ഒന്നുമില്ല, മനുഷ്യന്‍െറ ജീവിതത്തേക്കാളും വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തേ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments