ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ലോകായുക്ത. ബാര്‍ കോഴ കേസിന്‍െറ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് എസ്.പി. ആര് സുകേശിന് ലോകായുക്ത നിര്‍ദേശം നല്കി. ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണമുളളതായി ചൂണ്ടിക്കാട്ടി ഖാലിദ് മുണ്ടപളളി സമര്‍പ്പിച്ച ഉപഹരജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. ജു രമേശ് മജിസ്ട്രേറ്റ് മുമ്പാകെ നല്കിയ രഹസ്യമൊഴിയില്‍ ആരോപണവിധേയരായ മന്ത്രിമാര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ല. അതേ സമയം നടപടി സ്വീകിരക്കുമ്പോള് അന്വേഷണുദ്യോഗസ്ഥന് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുളള മാനദ്ധണ്ഡങ്ങള്‍ പാലിക്കണം.
Comments