പുതുക്കിയ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. അപൂര്‍ണമായ 3393 മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷാഭവനെ നേരിട്ടു പരാതി അറിയിച്ചത് 173 പേരാണ്. ഗ്രെയ്സ് മാര്‍ക്ക് രേഖപ്പെടുത്താത്ത പരാതികള്‍ 200 ആണെന്നും അധികൃതര്‍ വ്യക്തമാക്കി. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നുള്ള ഫലവും സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഫലവും ഒത്തുനോക്കി സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ട്.
Comments