ആകാശത്തു നിന്ന് വീണ്ടും തീഗോളം ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. മാന്തവാടിയില്‍ കഴിഞ്ഞദിവസം മൂന്നു തീഗോളങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ടെന്ന് ദൃസാക്ഷികള്‍. എടവക പാണ്ടിക്കടവിലാണ് വെള്ളിയാഴ്ച രാത്രി 11.30 ഓടെ തീഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവമരമറിയിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി പരിശോധന നടത്തി.
Comments