നേപ്പാളില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. രാവിലെ 11.25 നായിരുന്നു ഭൂകമ്പം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വടക്കു പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങളും പാലം,റോഡുകള്‍ എന്നിവയും തകര്‍ന്നു. ഭൂകമ്പത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നേപ്പാളിലെ ഭൂകമ്പത്തിന്റെ തുടര്ചലനമായാ ഡല്‍ഹി, ആഗ്ര, റാഞ്ചി,പട്ന, ലഖ്നോ, ഗുവാഹത്തി,കൊല്‍കത്ത, ജയ്പൂര്‍, ചണ്ഡിഗഡ് എന്നിവടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം 30 സെക്കന്റ് മുതല്‍ ഒരു മിനുട്ട് വരെ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments