നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1800 കടന്നു. 4700 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ ശനിയാഴ്ച രാവിലെ 11.48 ഓടെ ഉണ്ടായത്. ഉത്തരേന്ത്യയിലും ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ത്യയില്‍ 51 പേര് മരിക്കുകയും 237 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ വീണ്ടും മൂന്ന് തുടര്‍ ചലനങ്ങള്‍ ഉണ്ടായത് നേപ്പാളിലെ ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി. 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.ഹിമപാതംമൂലം എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയ പര്‍വതാരോഹകരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മോശം കാലാവസ്ഥ തടസമാകുന്നുണ്ട്. ചൈന, പാകിസ്താന്, ടിബറ്റ് അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി.
Comments