സര്‍ക്കാരിനെതിരേ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരേ എലഗന്‍സ് ബാറുടമ ബിനോയി രംഗത്ത്. താന്‍ മന്ത്രി ബാബുവിനായി പണം പിരിച്ചെന്നും കോഴ നല്കിയെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ബിനോയി പറഞ്ഞു. ബിജു രമേശ് കാടടച്ചു വെടിവയ്ക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജു രമേശിനെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments