ന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. ഇതിനായി 35 ബസുകള്‍ നേപ്പാളിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍ അതിര്‍ത്തി വഴിയാകും ബസുകള്‍ അയക്കുന്നത്.
അതേസമയം, നേപ്പാളില്‍ രണ്ടു പേര് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുവരെ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട 633 പേരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് എസ്. ജയശങ്കര്‍ അറിയിച്ചു. ശനിയാഴ്ച 540 പേരെയും ഞായാറാഴ്ച 230 പേരെയും വിമാനമാര്‍ഗം എത്തിച്ചിട്ടുണ്ട്.
നേപ്പാളില്‍ നിന്ന് എട്ടു മലയാളികള്‍ കൂടി ഞയറാഴ്ച തിരിച്ചെത്തി. എട്ട് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന സംഘത്തെയാണ് സുരക്ഷിതരായി എത്തിച്ചത്. ഇന്ത്യയുടെ അണ്ടര്‍ 14 വനിതാ ഫുട്ബാള്‍ ടീമംഗങ്ങളെയും ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. 18 പെണ്‍കുട്ടികളും രണ്ട് ജീവനക്കാരുമാണ് സംഘത്തിലുള്ളത്.
Comments