നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3218 കവിഞ്ഞു. ഇപ്പോഴും 1000ത്തിലധികം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മരണസംഖ്യ 5,000 കടന്നേക്കും. 5000 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.അതിനിടെ തിങ്കളാഴ്ച രാവിലെയും നേപ്പാളില്‍ തുടര്‍ചലനങ്ങളുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി.
ഞായറാഴ്ച രാവിലെയും റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂകമ്പങ്ങളുണ്ടായിരുന്നു. ഇതില്‍ ഉത്തരേന്ത്യയുടെ പലഭാഗങ്ങളും വിറച്ചു. തുടര്‍ചലനത്തില്‍ രാജസ്ഥാനില്‍ ഒരു പെണ്‍കുട്ടി മരിച്ചു. വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നുവീണാണ് മരണം. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 1050 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലത്തെിച്ചു.
Comments