പശ്ചിമ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു.കാലത്ത് 11 മണി വരെയുള്ള സൂചനകള്‍ അനുസരിച്ച് സംസ്ഥനത്തെ 91 മുനിസിപ്പാലിറ്റികളില്‍ 52 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. അഞ്ചിടത്തു മാത്രമാണ് ഇടതു മുന്നണിക്കും കോണ്‍ഗ്രസും ലീഡ് നേടാനായത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 144 സീറ്റുകളില്‍ 99 സീറ്റില്‍ തൃണമൂലാണ് മുന്നേറുന്നത്. 16 സീറ്റില്‍ ഇടതു മുന്നണിയും ഒന്‍പത് സീറ്റില്‍ ബി.ജെ.പി.യും ഏഴ് സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്.
Comments