ബാര്‍ കോഴ കേസില്‍ ബാറുടമകളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്കി. മെയ് 16 വരെയാണ് ഹൈക്കോടതി സമയം നീട്ടിനല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ബാര്‍ ഉടമകളുടെ അഭിഭാഷകന് അറിയിച്ചതോടെയാണ് കോടതി സമയം അനുവദിച്ചത്.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഈ മാസം 11 ന് വിജിലന്‍സിനു മുന്നില്‍ ഹാജരാകണമെന്ന് അമ്പിളിക്ക് നിര്‍ദേശം നല്കി.
Comments