സംസ്ഥാനത്തെ മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ബാര്‍ ഉടമ അസോസിയേഷന് നേതാവ് രാജ്കുമാര് ഉണ്ണി. കടം മേടിച്ച് ബാര്‍ നടത്തിയവര്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്. ഇതുവരെ ബാര്‍ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഇപ്പോള്‍ ഉടമകളും ആ നിലയിലാണ്. എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന് ഒരു രൂപ പോലും ചിലവില്ലാതെ നടന്ന വ്യവസായത്തില്‍ നിന്ന് വര്‍ഷം തോറും കോടികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. അതാണ് ഒരു എലിയെ പേടിച്ച് ഇല്ലാതാക്കിയത്. കെ.ബാബുവിന് കോഴ കൊടുത്തുവെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു ഇടപാടും നടന്നിട്ടില്ലെന്നായിരുന്നു രാജ്കുമാര് ഉണ്ണിയുടെ മറുപടി.
Comments