സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ് അറിയിച്ചു. ശബരിഗിരി പദ്ധതിയില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നു വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു വൈദ്യുതി വകുപ്പിന്റെ വിശദീകരണം. ചോര്‍ച്ചയെ തുടര്‍ന്നു ശബരിഗിരിയില്‍ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. കേടുപാടു പരിഹരിക്കാന്‍ അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു നിഗമനം.
Comments