ഐക്യജനാധിപത്യമുന്നണിയില്‍ ജെ.ഡി.യുവിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജെ.ഡി.യു സംസ്ഥാനപ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കഴിഞ്ഞ നാലുവര്‍ഷക്കാലം ജെ.ഡി.യു മുന്നണിക്ക് ഒരു തലവേദനയും ഉണ്ടാക്കിയിട്ടില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച രാഷ്ട്രീയ കാര്യങ്ങള്‍ സജീവ പരിഗണനക്ക് വിധേയമാക്കേണ്ടതാണ്. ഈ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെ യു.ഡി.എഫ് എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments