മുതിരക്കുന്ന് വനമേഖലയില്‍ വനം വകുപ്പ് നടത്തിയ തിരച്ചലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. മാവോവാദികളെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ സ്ത്രീയും പുരുഷനും, തൃത്താല,പട്ടാമ്പി, കൊപ്പം സ്വദേശികളേയുമാണ് പിടികൂടിയത്. പൂജക്കുവേണ്ടി ഇവിടെയെത്തിയെന്നാണ് പിടിയിലായവര്‍ വനംവകുപ്പിനോട് പറഞ്ഞത്.
വനമേഖലയിലെ ആദിവാസികളുടെ സഹായത്തോടെയാണ് ഇവരെ പോലീസ് പിടികൂടിയത്. അകമലവാരത്തെ വനംവകുപ്പിന്റെ ഓഫീസില്‍ ഇവരെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. മലമ്പുഴ പോലീസ് ഇവരെ ചോദ്യം ചെയ്യും. ഇവരില്‍ നിന്നും പൂജാസാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് മലമ്പുഴ പോലീസ് പറഞ്ഞു.
Comments