ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള നാല് ട്രസ്റ്റുകളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. മുന്‍ സി.എ.ജി വിനോദ് റായി തന്നെ കണക്കു പരിശോധനക്ക് നേതൃത്വം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതാത് ട്രസ്റ്റുകള്‍ ആവശ്യമുള്ള രേഖകള്‍ ഉടന്‍ തന്നെ ലഭ്യമാക്കണമെന്നും ഓഡിറ്റ് ചെലവുകള്‍ ക്ഷേത്രസമിതി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ട്രസ്റ്റുകള്‍ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നും സ്വയംഭരണമാണ് ട്രസ്റ്റുകളില്‍ നടക്കുന്നതെന്നും അടക്കമുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍െറ വാദം കോടതി അംഗീകരിച്ചില്ല. കൂടാതെ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്െറ കേടുപാടുകള്‍ തീര്‍ക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
Comments