കൊച്ചി: അറസ്റ്റിലായ മാവോവാദി നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നതായി മകള്‍ ആമി. ഇവര്‍ക്കെതിരേയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണ്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്ന് പോരാടുകയാണ് ചെയ്തത്. അവര്‍ ആരുടേയും മുതല്‍ കൊള്ളയടിച്ചിട്ടില്ല. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. കുടുംബത്തിനു വേണ്ടിയല്ല, നാടിനു വേണ്ടിയാണ് അവര്‍ കാടു കയറിയത്. മകളാണെങ്കിലും തനിക്ക് വേണ്ടി കാര്യമായൊന്നും അവര്‍ ചെയ്തിട്ടില്ല. ഇവടുത്തെ ഭരണസംവിധാനങ്ങളുടെ പിടിപ്പുകേടുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെയൊരു വഴി തെരഞ്ഞെടുക്കേണ്ടിവന്നതെന്നും ആമി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദിവാസി ഗ്രാമങ്ങളിലെ ജനങ്ങളെല്ലാം വളരെ ദുരിതത്തിലാണ്. ദുഷിച്ച ഭരണ വ്യവസ്ഥിതിയുടെ ഭാഗമായാണ് അവര്‍ ഒന്നുമില്ലാത്തവരായത്. അവര്‍ക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ പേരാട്ടത്തില്‍ അഭിമാനിക്കുന്നതായും ആമി പറഞ്ഞു.
Comments