കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ പ്രതിയായ അല്‍സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് അന്വേഷണസംഘം.
ഇയാള്‍ കേരളത്തില്‍ നിന്ന് 100 കോടിയിലധികം രൂപ കടത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
സി.ബി.ഐ ഇയാളെ റിക്രൂട്ട് കേസില്‍ പ്രതിചേര്‍ത്തിരുന്നു. പലതവണ കേസുമായി സഹകരിക്കാന്‍ നോട്ടീസയച്ചെങ്കിലും തയാറാകാത്തത് കൊണ്ടാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇനി ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് നല്കാന് സി.ബി.ഐയ്ക്ക് സാധിക്കും.
300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര് പോയിക്കാണുമെന്നാണ് സി.ബി.ഐ കണക്കുകൂട്ടുന്നത്.
Comments