തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.പി.എ മജീദ്
Text Size
Story Dated: Monday, May 25, 2015 05:27 hrs UTC
കാസര്‍കോട്: എല്‍.ഡി.എഫില്‍ നിന്ന് ഒരു കക്ഷി യു.ഡി.എഫിലേക്ക് വരുമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എല്‍.ഡി.എഫിലെ ഒരു പ്രബല കക്ഷി യു.ഡി.എഫിലേക്ക് വരുമെന്ന തന്‍െറ പ്രവചനം താമസിയാതെ യാഥാര്‍ഥ്യമാകുമെന്ന് മജീദ് പറഞ്ഞു. അതിന്‍െറ വിശദീകരണം നല്കാന് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അത് രാഷ്ട്രീയ രഹസ്യമാണെന്നും മജീദ് വ്യക്തമാക്കി. യു.ഡി.എഫിന്‍െറ വടക്കന്‍ മേഖലാ ജാഥക്ക് കാഞ്ഞങ്ങാട്ട് നല്കിയ സ്വീകരണത്തിനിടെ വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മജീദ്.
Comments