കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെതിരേ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ലെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സുതാര്യമായ ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കു വലിയ പ്രതീക്ഷയാണുള്ളത്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ലോകം ഇന്ത്യയെ ഇപ്പോള്‍ നോക്കികാണുന്നത് പ്രതീക്ഷയോടെയാണ്- ബിജെപി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായത്.
Comments