ആറ് ഇടത് എം.എല്‍.എമാര്‍ യു.ഡി.എഫിലേക്ക് വരും-ജോണി നെല്ലൂര്‍
Text Size
Story Dated: Tuesday, May 26, 2015 04:58 hrs UTC
ഇടതു മുന്നണിയില്‍ നിന്ന് ആറ് എം.എല്‍.എ മാരെങ്കിലും യു.ഡി.എഫിലേക്ക് എത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ജോണി നെല്ലൂര്‍. ജൂണില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് എല്‍.ഡിഎഫ് ശിഥിലമാകും. ഇതോടെ ഇടതു മുന്നണിയിലെ ചില എം.എല്‍.എമാരും കക്ഷികളും യു.ഡി.എഫില്‍ എത്തും. ഒരു പ്രമുഖ ഇടതു കക്ഷിയുമായി പല തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രസ്താവനയെ ശരിവെക്കുന്നുവെന്നും അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments