ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം -വി.എം സുധീരന്
Text Size
Story Dated: Sunday, July 12, 2015 03:54 hrs UTC
ആലപ്പുഴ: പണം മുഖേന മാത്രമല്ല, ലഹരിയിലൂടെയും ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെടാമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. മുമ്പ് വൈകി ഓഫിസിലെത്തുകയും ഓഫിസ് സമയത്തു പുറത്തു പോകുകയും ചെയ്തിരുന്ന പല ഉദ്യോഗസ്ഥരും ബാറുകള്‍ പൂട്ടിയതോടെ കൃത്യസമയത്ത് ഓഫിസിലെത്തുന്നത് അതിന്‍െറ ലക്ഷണമാണ്. അഴിമതിക്കെതിരെ നിലപാടെടുത്ത കേരളാ ഗസറ്റഡ് ഓഫിസേഴ്സ് യൂണിയന് ലഹരിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും വി.എം. സുധീരന് ആവശ്യപ്പെട്ടു. കെ.ജി.ഒ.യു സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments