മരങ്ങാട്ടുപിള്ളി: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ മൃതദേഹവുമായി പ്രതിഷേധ പ്രകടനം. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലേക്ക് സി.പി.എം നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ സ്റ്റേഷന് 100 മീറ്റര്‍ അകലെ ബാരിക്കേഡ് വെച്ച് തടഞ്ഞു.
യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടി സംബന്ധിച്ച് ഉറപ്പുനല്‍കണം. എങ്കില്‍ മാത്രമെ പ്രതിഷേധം അവസാനിപ്പിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
നാലര മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വിലാപയാത്രയായി മൃതദേഹം കൊണ്ടു വന്നാണ് മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പൊലീസ് വീഴ്ചയെകുറിച്ച് പരിശോധിക്കുമെന്ന ഐ.ജിയുടെ ഉറപ്പിനെ തുടര്‍ന്ന് വൈകിട്ട് ഏഴര മണിയോടെ പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു.
അതേസമയം, സിബിയുടെ മരണം 16കാരന്‍െറ തലയില്‍ കെട്ടിവെക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബലാവകാശ കമ്മീഷന് പരാതി നല്കി.
Comments