ജമ്മു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മരുമകന് റോബര്‍ട്ട് വാദ്രക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരോക്ഷ വിമര്‍ശനം. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഗിര്‍ധരി ലാല്‍ ദോഗ്രയുടെ നൂറാം ജന്മവാര്ഷികത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. കശ്മീരിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ദോഗ്ര, തന്‍െറ കുടുംബാംഗങ്ങള്‍ക്ക് ഒരു രീതിയിലുള്ള വഴിവിട്ട സഹായങ്ങളും നല്കിയി െല്ലന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്‍െറ മരുമകനായ അരുണ്‍ ജെയ്റ്റ് ലിക്കും സഹായം ലഭിച്ചിരുന്നില്ല.
ദോഗ്രയും ജെയ് റ്റ്ലിയും രാഷ്ട്രീയത്തില്‍ തങ്ങളുടേതായ വഴി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ന് മരുമക്കള്‍ കാരണം എന്തൊക്കെ വാര്‍ത്തകളാണ് കേള്‍ക്കുന്നത് എന്ന് നമുക്കറിയാം ^മോദി പറഞ്ഞു. രാഷ്ട്രീയത്തില്‍ നമ്മുടെ പാരമ്പര്യം ഭിന്നിച്ചിട്ടി െല്ലന്ന് ഉറപ്പുവരുത്തേണ്ട സമയമാണിത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും ആശയത്തിന്‍െറയും പേരില്‍ ഒരാളെ പറ്റി തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയി െല്ലന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദോഗ്ര 24 കാരറ്റ് കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. പ്രാദേശിക വാദം, ജാതീയത, വര്‍ഗീയത എന്നിവയുമായി ഒരിക്കലും അദ്ദേഹം പൊരുത്തപ്പെട്ടി െല്ലന്നും ആസാദ് ചൂണ്ടിക്കാട്ടി.
അരുണ്‍ ജെയ്റ്റ് ലി, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments