പശ്ചിമഘട്ടത്തില്‍പ്പെട്ട സ്ഥലങ്ങളിലെ കൃഷിഭൂമി വനഭൂമിയില്‍ നിന്ന് വേര്‍തിരിച്ച് തത്കാലം വേറെ സബ് ഡിവിഷന് നമ്പര്‍ നല്‍കും. രണ്ടുദിവസം കൊണ്ട് സ്ഥലപരിശോധന നടത്തിയായിരിക്കും കൃഷിഭൂമി വേര്‍തിരിക്കുക. ഇതിനുശേഷം വനഭൂമിയുടെ സര്‍വെ നമ്പറും ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി നേരത്തെ തയ്യാറാക്കിയ ഭൂപടവും മാത്രമെ കേന്ദ്ര സര്‍ക്കാരിന് നല്‍കൂ.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു.
Comments