ന്യൂഡല്‍ഹി: 2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് മുതിര്‍ന്ന വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍. 2030ഓടെ ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്.എസ്.എസ് നേതാവ് കെ.എസ് സുദര്‍ശനെക്കുറിച്ചുള്ള പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം വിപ്ളവത്തിന്‍െറ തുടക്കമാണ്. 2020ല്‍ ഇന്ത്യയും 2030ല്‍ ലോകവും ഹിന്ദുക്കളുടേതാകുമെന്ന് ഒരിക്കല്‍ സായി ബാബ തന്നോട് പറഞ്ഞിരുന്നു. ആ വിപ്ളവം ആരംഭിച്ചതായാണ് തോന്നുന്നത്. 800 വര്‍ഷത്തെ അടിമത്തത്തിന് അവസാനം കുറിച്ചതായിരുന്നു മോദിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. വിശേദകാര്യ മന്ത്രി സുഷമ സ്വരാജും ആര്.എസ്.എസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Comments