തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്കി. കടല്‍തീരം, മലയോര മേഖല എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം നല്കി. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.
മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കടലിലും പുഴയിലും കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Comments