വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖപദ്ധതിയുടെ നിര്മാണനടത്തിപ്പ്കരാര് ഒപ്പിടുന്നത് സംബന്ധിച്ച ചര്‍ച്ചക്ക് അദാനി പോര്‍ട്സ് അധികൃതര്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തും.
അദാനി പോര്‍ട്സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ കരണ്‍ അദാനിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും. ഉച്ചക്ക് 12ന് നിയമസഭാ കോംപ്ളക്സിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. കരാര്‍ ഒപ്പുവെക്കല്‍, പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എന്നിവ സംബന്ധിച്ച തീയതികളില്‍ ധാരണയാവും. മന്ത്രി കെ. ബാബു, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തുറമുഖവകുപ്പ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി എ.എസ്. സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും.
Comments