You are Here : Home / News Plus

ശശി തരൂരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍െറ ശാസന

Text Size  

Story Dated: Wednesday, July 22, 2015 03:57 hrs UTC

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍െറ ശാസന. പാര്‍ട്ടി എം.പിമാരുടെ യോഗത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടതിനാണ് തരൂരിനെ പരസ്യമായി ശാസിച്ചത്. ഇത്തരം പ്രസ്താവനകള്‍ തരൂരിന്‍െറ ശീലമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. തരൂരിനെ ശാസിക്കുമ്പോള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമീപത്ത് ഉണ്ടായിരുന്നു.
മൂന്ന് ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കെതിരായ ആരോപണത്തിന്‍െറ പേരില്‍ പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടിയെ തരൂര്‍ വിമര്‍ശിച്ചിരുന്നു. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സമാന രീതിയില്‍ തരൂര്‍ പ്രസംഗിച്ചിരുന്നു. ഇതാണ് ഹൈക്കമാന്‍ഡിന്‍െറ അപ്രീതിക്ക് വഴിവെച്ചത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ തരൂരിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.