You are Here : Home / News Plus

കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജ് പ്രതിയല്ല

Text Size  

Story Dated: Wednesday, July 22, 2015 04:03 hrs UTC

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആറു പ്രതികളാണുള്ളത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് കേസില്‍ പ്രതിയല്ല.
സലിംരാജിന്‍െറ സഹോദരീ ഭര്‍ത്താവ് കാട്ടിപറമ്പില്‍ അബ്ദുല്‍ മജീദും സഹോദരന്‍ കാട്ടിപറമ്പില്‍ അബ്ദുല്‍ സലാമും പ്രതികളാണ്. കൂടാതെ റവന്യു വകുപ്പ് ജീവനക്കാരായ കോട്ടയം ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറും തൃക്കാക്കര മുന്‍ വില്ളേജ് ഓഫിസറുമായ കെ.വി. സാബു, കണയന്നൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരി, മുറാദ്, ഗീവര്‍ഗീസ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
അബ്ദുല്‍ മജീദും, സലാമും ചേര്‍ന്ന് തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എന്‍.എ. ഷെരീഫയുടെ 25 കോടിയോളം വില വരുന്ന ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫിസ് ഉദ്യോഗസ്ഥയായ സലിം രാജിന്‍െറ ഭാര്യയുടെ സഹായത്തോടെ തണ്ടപ്പേര് തിരുത്തി തട്ടിപ്പിന് ശ്രമിച്ചെന്നാണ് ആരോപണം. ഷരീഫയുടെ മകന്‍ എ.കെ. നാസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണമാണ് സി.ബി.ഐ നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.