You are Here : Home / News Plus

മനുഷ്യക്കടത്ത്: ഡല്‍ഹിയില്‍ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, July 23, 2015 08:00 hrs UTC

 ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് ഏഴു നേപ്പാളി സ്ത്രീകളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ജീവനക്കാരെ അറസ്റ്റു ചെയ്തത്. അനധികൃതമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച വനിതകളുടെ പാസ്പോര്‍ട്ട് പരിശോധിക്കാതെയും ഇമിഗ്രേഷന്‍ പരിശോധനക്ക് വിധേയരാക്കാതെയും കടത്തിവിടാന്‍ ഇവര്‍ സഹായിച്ചിരുന്നു. ഇമിഗ്രേഷന്‍ പരിശോധന ഒഴിവാക്കാന്‍ ഇവര്‍ക്ക് ബോര്‍ഡിങ് പാസ് അനുവദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജൂണ്‍ 20ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഏരിയയില്‍ സംശയാസ്പദമായി കണ്ട മൂന്നു നേപ്പാളി സ്ത്രീകളെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഭവം പുറത്തായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.