You are Here : Home / News Plus

വധശിക്ഷക്കെതിരെ യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയില്‍

Text Size  

Story Dated: Thursday, July 23, 2015 04:09 hrs UTC

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ ശിക്ഷക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷക്കെതിരെയുള്ള മേമന്‍െറ അപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
തനിക്കെതിരെ മരണവാറന്‍റ് പുറപ്പെടുവിപ്പിച്ചത് നിയമപ്രകാരമായ രീതിയില െല്ലന്ന് ഹരജിയില്‍ യാക്കൂബ് മേമന്‍ പറയുന്നു. പ്രതിക്ക് ലഭ്യമാക്കാവുന്ന നിയമസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ മരണവാറന്‍റ് പുറത്തിറങ്ങിയെന്ന് മേമന്‍െറ അഭിഭാഷകന്‍ പറഞ്ഞു. ഇത് നിയമവിരുദ്ധമാണ്. വധശിക്ഷ തീരുമാനിക്കപ്പെട്ടതിന് ശേഷം പുനഃപരിശോധനാ ഹര്‍ജി പോലും നല്‍കാന്‍ സമയം നല്‍കാതെയാണ് മരണവാറന്‍റ് നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം യാക്കൂബ് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. രാഷ്ട്രപതി തള്ളിയ ദയാഹരജിയുമായി ഒരാള്‍ക്ക് സംസ്ഥാന ഗവര്‍ണറെ സമീപിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. തിരുത്തല്‍ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് മേമന്‍ ദയാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ നിയമമനുസരിച്ച് ദയാഹരജി പരിഗണിക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് മാത്രമാണ്. സംസ്ഥാനത്തിന്‍െറ അധികാര പരിധിയില്‍ വരുന്ന കേസുകളില്‍ മാത്രമേ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ രാഷ്ട്രപതി തള്ളിയ ദയാഹരജിയുമായി ഗവര്‍ണറെ സമീപിക്കുന്നത് അസംബന്ധമാണ്. അത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഹൈകോടതിയില്‍ പരാജയപ്പെട്ട കേസുമായി ഒരാള്‍ ജില്ലാ കോടതിയെ സമീപിക്കമോ എന്നും സുപ്രീംകോടതി ചോദിച്ചു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമാന്തരമായി ഹര്‍ജി നല്‍കുന്നത് ഗൗരവതരമാണ്. രണ്ട് പേരും ഹരജി തള്ളിയാല്‍ കോടതിയെ സമീപിക്കും. ഒരു കോടതി തള്ളിയാല്‍ മറ്റൊരൂ കോടതിയിലേക്ക് പോകും. ഇത് അനന്തമായി നീളുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.