You are Here : Home / News Plus

അഡ്വക്കേറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, July 23, 2015 04:27 hrs UTC

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫീസ് കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കേസില്‍ ഹാജരായ അറ്റോര്‍ണി ജനറലിനെതിരായ തന്‍െറ നിലപാട് ജനങ്ങള്‍ക്കു വേണ്ടിയാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായാണ് മദ്യനയം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. ഈ വിഷയത്തിലുള്ള എതിര്‍പ്പ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാഠപുസ്തക അച്ചടി ജൂലൈ 20ന് മുമ്പ് തീര്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്. 19നു രാത്രി തന്നെ അച്ചടി പൂര്‍ത്തിയാക്കി എല്ലാ ഹബ്ബുകളില്‍ എത്തിക്കുകയും ചെയ്തു. ഇനിയും സ്കൂളുകളില്‍ കിട്ടിയിട്ടില്ളെന്ന് പറഞ്ഞാല്‍ ആ സ്കൂളുകള്‍ എടുത്തിട്ടില്ല എന്നാണര്‍ഥം. അത്തരം സ്കൂളുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാര്‍ കേസ് പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് ബി.ജെ.പി നിലപാടിനെ ഉമ്മന്‍ചാണ്ടി പരിഹസിച്ചു. കേസ് എന്താണെന്ന് അറിയാത്തവരാണ് വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.