You are Here : Home / News Plus

ആനവേട്ടക്കേസ്: തോട്ടം ഉടമ മനോജ് അറസ്റ്റില്‍

Text Size  

Story Dated: Friday, July 24, 2015 05:19 hrs UTC

ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ജോലിക്ക് നിര്‍ത്തിയത് എന്നായിരുന്നു മനോജ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളില്‍ വാസുവിന്‍െറ ചിത്രം വന്നതോടെയാണ് ഇയാള്‍ ആനവേട്ടക്കേസിലെ പ്രതിയാണെന്ന് താന്‍ അറിഞ്ഞതെന്നും തുടര്‍ന്ന് വാസുവിനെ പണം നല്‍കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ്ടെ ത്തുകയായിരുന്നുവെന്നും മനോജ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് നുണയാണെന്ന് കണ്ടെത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.