You are Here : Home / News Plus

മനോജ് വധക്കേസ്: പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Text Size  

Story Dated: Friday, July 24, 2015 05:20 hrs UTC

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി വെള്ളിയാഴ്ച വിധിപറയും. നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ചാണ് ജയരാജന്‍ ജൂലൈ 10ന് ഹരജി സമര്‍പ്പിച്ചത്. ഹരജി തള്ളിയാല്‍ സി.പി.എം ഹൈകോടതിയെ സമീപിക്കും. കേസില്‍ ജൂലൈ ഒമ്പതിന് പ്രതിചേര്‍ക്കപ്പെട്ട സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 27നാണ് വിധി. വ്യാഴാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെ ഒരു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് 27ലേക്ക് വിധിപറയാന്‍ മാറ്റിവെച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.