You are Here : Home / News Plus

ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് മോചിപ്പിക്കാമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, July 24, 2015 05:24 hrs UTC

ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ പഴയ വിധി ദുര്‍ബലപ്പെടുത്തിയാണ് ഇടക്കാല വിധി. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍െറ നടപടി. സംസ്ഥാനങ്ങളും വ്യക്തികളും ഈ കേസില്‍ പിന്നീട് കക്ഷി ചേര്‍ന്നിരുന്നു.
സ്റ്റേ നീക്കിയത് രാജീവ് വധക്കേസ് പ്രതികള്‍ക്ക് ബാധകമല്ളെന്നും ബെഞ്ച് പ്രത്യേകം വ്യക്തമാക്കി. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ച പ്രതികള്‍, ഇരുപതിനും ഇരുപത്തിയഞ്ചിനും വര്‍ഷം തടവിന് വിധിക്കപ്പെട്ട പ്രതികള്‍, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തുടര്‍ന്ന് കേന്ദ്ര നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികള്‍, മാനഭംഗത്തിനൊപ്പം കൊലപാതകവും ചെയ്ത പ്രതികള്‍ എന്നിവരെ ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിക്കരുതെന്നാണ് സുപ്രീംകോടതി മുന്നോട്ടുവെച്ച ഉപാധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.