You are Here : Home / News Plus

പി. ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി

Text Size  

Story Dated: Friday, July 24, 2015 07:39 hrs UTC

ആര്‍.എസ്.എസ് നേതാവ് കിഴക്കെ കതിരൂരിലെ ഏളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. 

ഭീകരവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയ കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു. 

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ എതിര്‍ത്തിരുന്നു. കഴിഞ്ഞദിവസം ജാമ്യാപേക്ഷയില്‍ വാദത്തിനിടെ കേസില്‍ ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് കോടതിയെ സി.ബി.ഐ. അറിയിച്ചിരുന്നു. യു.എ.പി.എ. ചുമത്തിയ കേസില്‍ വകുപ്പ് 43 ഡി നാല് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നായിരുന്നു സിബിഐയുടെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.