You are Here : Home / News Plus

ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത

Text Size  

Story Dated: Friday, July 24, 2015 07:40 hrs UTC

ബാര്‍കോഴക്കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിപകര്‍പ്പ് നല്‍കണം. കേസില്‍ മൊഴി നല്‍കാനായി ഹാജരാകണമെന്ന്ആവശ്യപ്പെട്ട് ഡ്രൈവര്‍ അമ്പിളിക്ക് നോട്ടീസ് അയക്കാനും ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ധനമന്ത്രി കെ.എം മാണിക്ക് ബാറുടമ രാജ് കുമാര്‍ പണം നല്‍കിയത് കണ്ടുവെന്നാണ് ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിരുന്നത്. നുണ പരിശോധനാഫലത്തില്‍ അമ്പിളി പറയുന്നത് സത്യമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പണം നല്‍കിയെന്നാണ് അമ്പിളി നല്‍കിയ മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.