ജമ്മുകശ്മീരിലുണ്ടായ മേഘവിസ്ഫോടനങ്ങളില്‍ രണ്ട് കുട്ടികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. 11 പേരെ കാണാതായിട്ടുണ്ട്. ഗന്ധര്‍ബല്‍ ജില്ലയിലെ ബാല്തലില് അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പിന് അടുത്തായിരുന്നു പെരുമഴ പെയ്തത്.
13 വയസ്സുള്ള പെണ്‍കുട്ടിയുടെയും 10 വയസ്സുള്ള ആണ്‍കുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടുണ്ട്. ശ്രീനഗര്‍ ലേ , ശ്രീനഗര്‍ കാര്‍ഗില്‍ റോഡുകളിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അമര്‍നാഥ് യാത്രയ്ക്കായി തയ്യാറാക്കി ബേസ് ക്യാമ്പിലെ ടെന്റുകളിലും വെള്ളം കയറിയെങ്കിലും തീര്ഥാടകരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments