പഞ്ചാബിലെ ഗുരുദാസ്പുരില് സൈനിക യൂനിഫോമില്‍ എത്തിയ ഭീകരര്‍ പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടുപൊലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കും ഏഴ് ഗ്രാമീണര്‍ക്കും പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ദിനാനഗര്‍ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. മാരുതി കാറില്‍ വന്നത്തെിയ നാലംഗ സംഘം പൊലീസ് സ്റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗാര്‍ഡ് ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലും പരിസരത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Comments